എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കേണ്ടതില്ലെന്ന് മോഹൻ ഭാഗവത്

എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കേണ്ടതില്ലെന്ന് മോഹൻ ഭാഗവത്

എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നല്ല സ്വദേശി എന്നാൽ അർഥമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാങ്കേതിക വിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ. ലോകമെമ്പാടും നിന്ന് നമുക്ക് അനുയോജ്യമായതാണ് നമ്മൾ വാങ്ങുന്നത്. അതും നമ്മൾ നിശ്ചയിച്ച വ്യവസ്ഥയിൽ

ആഗോളവത്കരണം ആവശ്യമുള്ള ഫലം നൽകിയില്ല. ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരേ പോലെ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കൊവിഡ് മഹാവ്യാധി കാണിച്ചു തന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയുടെ നയരൂപീകരണത്തിൽ പടിഞ്ഞാറൻ സ്വാധീനമുണ്ടായി. ഇതിന്റെ ഫലമായി പ്രാദേശികമായി ലഭ്യമായ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളും അവഗണിക്കപ്പെട്ടു

രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം ആവശ്യമാണ്. ലോകത്തെ ഒരു വിപണി ആയല്ല, കുടുംബം ആയി കണക്കാക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Share this story