ബെംഗളൂരു സംഘര്‍ഷത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം; 300 ഓളം പേര്‍ക്കെതിരെ എഫ്ഐആര്‍

ബെംഗളൂരു സംഘര്‍ഷത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം; 300 ഓളം പേര്‍ക്കെതിരെ എഫ്ഐആര്‍

ബെംഗളൂരു; ബെംഗളൂരു സംഘർഷത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ബെംഗളൂരു കളക്ടറെ ചുമതലപ്പെടുത്തി. എസ് ഡി പി ഐ നേതാക്കൾ ഉൾപ്പടെ 300 ഓളം പേർക്കെതിരെ പോലീസ് FIR രജിസ്റ്റർ ചെയ്തു.

കലാപത്തിന് പിന്നിൽ എസ് ഡി പി ഐയുടെ പങ്ക് വ്യതമായെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു. മതവിദ്വേഷ പോസ്റ്റ്‌ ഇട്ട നവീനിനെതിരെയും പോലീസ് FIR രജിസ്റ്റർ ചെയ്തു. ബെംഗളൂരു നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കലാപവുമായി ബന്ധപെട്ടു 300 റോളം പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിൽ 16 പേർ എസ് ഡി പി ഐ നേതാക്കളാണ്. ഇതുവരെ 5 എസ് ഡി പി ഐ നേതാക്കളടക്കം 150തോളം പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്.

Share this story