ബാംഗ്ലൂർ ആക്രമണം; കോ​ൺ​ഗ്ര​സ് കോ​ർ​പ​റേ​റ്റ​റു​ടെ ഭ​ർ​ത്താ​വ് അ​ട​ക്കം 60 പേ​ര്‍ കൂ​ടി അറസ്റ്റിൽ

ബാംഗ്ലൂർ ആക്രമണം; കോ​ൺ​ഗ്ര​സ് കോ​ർ​പ​റേ​റ്റ​റു​ടെ ഭ​ർ​ത്താ​വ് അ​ട​ക്കം 60 പേ​ര്‍ കൂ​ടി അറസ്റ്റിൽ

ബം​ഗ​ളൂ​രു: ഫേ​സ്ബു​ക്കി​ലെ വി​ദ്വേ​ഷ പോ​സ്റ്റി​നെ​ത്തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ര​ങ്ങേ​റി​യ ക​ലാ​പ​ത്തി​ൽ 60 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​വു​ന്ന​വ​രു​ടെ എ​ണ്ണം 206 ആ​യി.

നാ​ഗ്വാ​ര വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് കോ​ര്‍​പ്പ​റേ​റ്റ​റു​ടെ ഭ​ര്‍​ത്താ​വ് ക​ലീം പാ​ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് കോ​ണ്‍​ഗ്ര​സു​മാ​യും എ​സ്ഡി​പി​യു​മാ​യും അടുത്ത രാ​ഷ്ടീ​യ ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഓ​ഗ​സ്റ്റ് 11നു ​കെ​ജി ഹ​ള്ളി, ഡി​ജെ ഹ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പു​റ​പ്പെ​ട്ട​ത്. പു​ലി​കേ​ശി ന​ഗ​ർ എം​എ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി​യു​ടെ ബ​ന്ധു​വി​ന്‍റെ പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് വി​വാ​ദ​പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ജ​ന​ക്കൂ​ട്ടം എം​എ​ൽ​എ​യു​ടെ വ​സ​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Share this story