രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം; ഗെഹ്ലോട്ട് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം; ഗെഹ്ലോട്ട് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ വിരാമം. അശോക് ഗെഹ്ലോട്ട് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. 200 അംഗ സഭയിൽ 107 പേരുടെ പിന്തുണ ഗെഹ്ലോട്ടിന് ലഭിച്ചു. 101 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പ് പാസാകാൻ വേണ്ടിയിരുന്നത്.

ബി എസ് പി അംഗങ്ങളും ഗെഹ്ലോട്ടിന് വോട്ട് ചെയ്തു. നിയമസഭ ഇതോടെ 21ാം തീയതി വരെ പിരിഞ്ഞു. ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു.

അശോക് ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റും സംഘവും രംഗത്തുവന്നതോടെയാണ് രാജസ്ഥാനിൽ പ്രതിസന്ധി ഉടലെടുത്തത്.

Share this story