കൊവിഡ് വ്യാപനം: ബീഹാറിൽ ലോക്ക് ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടി

കൊവിഡ് വ്യാപനം: ബീഹാറിൽ ലോക്ക് ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബീഹാറിൽ അടുത്ത മാസം ആറാം തീയതി വരെ ലോക്ക് ഡൗൺ നീട്ടി. സെപ്റ്റംബർ ആറ് വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ബീഹാർ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു

സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. ബഫർ, കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്നും സർക്കുലറിൽ പറയുന്നു

ഒരു ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് മാസത്തിൽ ആയിരത്തോളം രോഗികൾ മാത്രമാണ് ബീഹാറിലുണ്ടായിരുന്നത്. എന്നാൽ മൂന്ന് മാസത്തിനിടെയാണ് ഒരു ലക്ഷത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്.

Share this story