തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കില്ല; ഹർജി ഹൈക്കോടതി തള്ളി

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കില്ല; ഹർജി ഹൈക്കോടതി തള്ളി

ചെ​ന്നൈ: വൻ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു വേദാന്ത ഗ്രൂപ്പ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കമ്പനിയുടെ പ്രവർത്തനം പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നതുൾപ്പെടെ എതിർഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണു വിധി. ഉത്തരവ് നിരാശാജനകമാണെന്നു പ്രതികരിച്ച വേദാന്ത ഗ്രൂപ്പ്, സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ ടി.​എ​സ്. ശി​വ​ജ്ഞാ​നം, വി. ​ഭ​വാ​നി സു​ബ്ബ​രായ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണു വി​ധി. പ​രി​സ്ഥി​തി​യു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പാ​ണു പ്ര​ധാ​ന​മെ​ന്ന് 800 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം വി​ധി സ്വാ​ഗ​തം ചെ​യ്തു. പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും തൂ​ത്തു​ക്കു​ടി​ക്കാ​ർ സ​ന്തോ​ഷം പ​ങ്കി​ട്ടു.

സ്റ്റെ​ർ​ലൈ​റ്റ് ഫാ​ക്ട​റി​യി​ൽ​നി​ന്നു പു​റ​ന്ത​ള്ളു​ന്ന വി​ഷ​പ്പു​ക​യ്ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. മേ​യ് 21നും 22​നും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ 13 പേ​ർ കൊ​ല്ല​പ്പ​ട്ടു. 2018 മേ​യ് 23ലെ ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

Share this story