യുപിയിൽ 17കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി നദിയിലെറിഞ്ഞു

യുപിയിൽ 17കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി നദിയിലെറിഞ്ഞു

ഉത്തർപ്രദേശിൽ 17കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ബഡോഹിയിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് കുട്ടിയെ കാണാതായിരുന്നു. അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം വരുണ നദിയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

മുഖവും ശരീരഭാഗങ്ങളും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലാണ്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മേഖലയിൽ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം ലഖൻപൂരിൽ 13കാരിയും ക്രൂര പീഡനത്തിന് ഇരയായിരുന്നു. കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Share this story