ജമ്മു കാശ്മീരിൽ നിന്ന് പതിനായിരം പാരാ മിലിട്ടറി അംഗങ്ങളെ കേന്ദ്രം തിരികെ വിളിക്കുന്നു

ജമ്മു കാശ്മീരിൽ നിന്ന് പതിനായിരം പാരാ മിലിട്ടറി അംഗങ്ങളെ കേന്ദ്രം തിരികെ വിളിക്കുന്നു

ജമ്മു കാശ്മീരിൽ നിന്ന് പാരാ മിലിട്ടറി സേനാംഗങ്ങളെ കേന്ദ്രസർക്കാർ തിരികെ വിളിക്കുന്നു. കഴിഞ്ഞ വർഷം ജമ്മു കാശ്മീർ സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കുകയും പ്രത്യേക അവകാശം എടുത്തു കളയുകയും ചെയ്തതിന് പിന്നാലെ വിന്യസിച്ച സേനാംഗങ്ങളെയാണ് തിരികെ വിളിക്കുന്നത്.

പതിനായിരം പേരെയാണ് കേന്ദ്രം തിരികെ വിളിക്കുന്നത്. 100 കമ്പനി സേനാംഗങ്ങളെ തിരിച്ചുവിളിച്ച് അവരുടെ സ്ഥലങ്ങളിലേക്ക് അയക്കുമെന്നും തീരുമാനം ഉടനടി നടപ്പാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര പോലീസ് സേനയുടെ 40 കമ്പനി, സിഐഎസ്എഫ്, ബിഎസ്എഫ്, എസ് എസ് ബി എന്നിവയുടെ 20 കമ്പനികൾ വീതമാണ് കാശ്മീരിൽ നിന്ന് പിൻവലിക്കുന്നത്.

Share this story