ബംഗാളിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി

ബംഗാളിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി

ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിലെ റായ്ഗഞ്ചിലാണ് പതിനാറുകാരിയെ കൂട്ടപീഡനത്തിനു ശേഷം കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയത്. സംഭവത്തിൽ 3 പേർ അറസ്റ്റിലായി.

രാജ്ഗഞ്ചിലെ ശ്യാനാശികത സ്വദേശിയായ പെൺകുട്ടിയെ ഈ മാസം 10ന് കാണാതായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രധാൻപുരയിലെ ഒരു വീട്ടിൽ വച്ച് സംഘം ചേർന്നു പീഡിപ്പിച്ച ശേഷം 15ന് പെൺകുട്ടിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായും സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു

Share this story