ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി ഖട്ടാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് അദ്ദേഹം നിരീക്ഷണത്തിൽ പോയത്

വ്യാഴാഴ്ച നടന്ന ആദ്യപരിശോധനയിൽ നെഗറ്റീവ് ഫലമായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകാൻ ഖട്ടാർ ആവശ്യപ്പെട്ടു.

Share this story