അമിത് ഷാ രോഗമുക്തനായി; ഇന്ന് ആശുപത്രി വിടുമെന്ന് ഡൽഹി എയിംസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായതായി ഡൽഹി എയിംസ് ആശുപത്രി അറിയിച്ചു. ഇന്ന് തന്നെ ആഭ്യന്തര മന്ത്രി ആശുപത്രി വിടും. കൊവിഡ് ഭേദമായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അമിത് ഷാ. കൊവിഡ് മുക്തി നേടി തിരികെ എത്തിയതിന് പിന്നാലെയാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായതും എയിംസിൽ പ്രവേശിപ്പിച്ചതും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
