അതിർത്തിയിൽ പാക് വെടിവെപ്പ്; രജൗരിയിൽ സൈനികന് വീരമൃത്യു

അതിർത്തിയിൽ പാക് വെടിവെപ്പ്; രജൗരിയിൽ സൈനികന് വീരമൃത്യു

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം. രജൗരി സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പുലർച്ചയോടെ നടന്ന പാക് വെടിവെപ്പിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു.

ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് വെടിവെപ്പിൽ കൊല്ല്പപെട്ടത്. നിയന്ത്രണ രേഖയിൽ രജൗറി സെക്ടറിലെ കേരിയിലാണ് വെടിവെപ്പുണ്ടായത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാൻ രജൗരി മേഖലയിൽ പ്രകോപനം തുടരുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.

Share this story