രാജ്യത്തെ മൊബൈൽ കോൾ, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം

രാജ്യത്തെ മൊബൈൽ കോൾ, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം

മുംബൈ: രാജ്യത്തെ മൊബൈൽ കോൾ, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കുമെന്ന് സൂചന. അടുത്ത ഏഴുമാസത്തിനുളളിൽ 10 ശതമാനം കൂടിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവ വരുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക പത്ത് വർഷത്തിനുള്ളിൽ അടച്ചു തീർക്കാൻ കഴിഞ്ഞ സുപ്രീ കോടതി ഉത്തരവിട്ടിരുന്നു.

പത്ത് ശതമാനം കുടിശിക വരുന്ന മാർച്ച് 31 ന് മുൻപ് നൽകണം. ഭാരതി എയർടെൽ 2600 കോടിയും വോഡാഫോൺ ഐഡിയ 5000 കോടിയും അടയ്‌ക്കേണ്ടതുണ്ട്. മാർച്ചിന് മുമ്പായി ഈ ചെലവ് പരിഹരിക്കുന്നതിന് കോൾ, ഡേറ്റ നിരക്കുകൾ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ നിരക്കുകൾ 40 ശതമാനം വർധിപ്പിച്ചിരുന്നു.

എജിആർ കുടിശിക ഇനത്തിൽ എയർടെൽ 43989 കോടിയും , വൊഡാഫോൺ, ഐഡിയ 58254 കോടിയുമാണ് അടുത്ത 10 വർഷം കൊണ്ട് അടച്ചു തീർക്കേണ്ടത്. ടാറ്റ ടെലി സർവീസസ് 16798 കോടിയും നൽകണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്പനികൾ കുടിശിക ഇനത്തിൽ അടക്കേണ്ടത്

Share this story