വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊല്ലാതിരുന്നതിന് നന്ദിയുണ്ടെന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ

വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊല്ലാതിരുന്നതിന് നന്ദിയുണ്ടെന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ

വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊല്ലാതിരുന്നതിന് നന്ദിയെന്ന് ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന്‍. ജയില്‍ മോചിതനാക്കാനുള്ള ഉത്തരവില്‍ നീതിന്യായ കോടതിയോട് കടപ്പെട്ടിരിക്കുന്നു. എന്റെ പ്രസംഗം സാമുദായിക കലാപം ഉണ്ടാക്കാനുദ്ദേശിച്ചുള്ളതല്ലെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്.

അവസാനമായി പ്രത്യേക പൊലീസ് സംഘത്തിനും നന്ദി പറയുകയാണ്… മുംബൈയില്‍ നിന്നും മഥുരയിലേക്ക് കൊണ്ടുവരുന്ന വഴി വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊല്ലാതിരുന്നതിന്… ഡോ. കഫീല്‍ ഖാന്‍ പരിഹാസപൂര്‍വ്വം പറഞ്ഞു.

രാമായണത്തില്‍ മഹര്‍ഷി വാല്‍മീകി പറയുന്നത് രാജാവ് പ്രവര്‍ത്തിക്കേണ്ടത് രാജധര്‍മ്മം ആണെന്നാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ രാജധര്‍മ്മം അല്ല, കുട്ടികളുടേത് പോലെയുള്ള ശാഠ്യമാണ്. കഫീല്‍ ഖാന്‍ അഭിപ്രായപ്പെട്ടു. മഥുര ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡോ കഫീല്‍ ഖാന്‍.

Share this story