യുപിയിലെ ലഖിംപൂരിൽ 3 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; 20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

യുപിയിലെ ലഖിംപൂരിൽ 3 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; 20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ മൂന്ന് വയസുള്ള ബാലികയെ അയൽവാസി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ ദിവസം മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം വീടിന് കുറച്ച് അകലെയായുള്ള കരിമ്പ് തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.

ബലാത്സംഗം ചെയ്ത് കഴുഞ്ഞ് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയൽവാസിയാണ് ഇത് ചെയ്തതെന്നും തന്നോടുള്ള മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ലഖിംപുർ ഖേരി ജില്ലയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ നടന്ന മൂന്നാമത്തെ പീഡന കൊലപാതകമാണിത്.

17-കാരിയെ ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിന് പുറത്ത് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വെള്ളം വറ്റിയ ഒരു കുളത്തിനടത്ത് 17കാരിയെ കൊന്ന് തള്ളുകയായിരുന്നു. ഇതിനും ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിൽ 13 വയസുകാരി സമാനകൊലപാതകത്തിന് ഇരയായത്.

Share this story