അരുണാചൽപ്രദേശിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ് എംഎൽഎ

അരുണാചൽപ്രദേശിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ് എംഎൽഎ

അരുണാചൽ പ്രദേശിൽ നിന്ന് ചൈനീസ് സൈന്യം അഞ്ച് ഇന്ത്യാക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം. അരുണാചൽ പ്രദേശിലെ സുബാൻസിരി ജില്ലയിലാണ് സംഭവം. കോൺഗ്രസ് എംഎൽഎ നിനോങ് എറിങ്ങാണ് ഇക്കാര്യം ആരോപിച്ചത്.

അപ്പർ സുബാൻസിരി ജില്ലയിൽ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ് നേതാവും എംഎൽഎയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചു ഗ്രാമീണരുടെ പേരു വിവരങ്ങളും എംഎൽഎ പുറത്തുവിട്ടിട്ടുണ്ട്.

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ പ്രസാദ് റിഗ്ലിങിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സഹിതമാണ് എംഎൽഎയുടെ ട്വീറ്റ്. ഏതാനും മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും, ചൈനക്കും ചൈനീസ് സൈന്യത്തിനും ഉചിതമായ മറുപടി നൽകണമെന്നും എംഎൽഎ നിനോങ് എറിങ് ആവശ്യപ്പെട്ടു.

Share this story