അതിർത്തി സംഘർഷം: ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

അതിർത്തി സംഘർഷം: ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ഇന്ത്യ, ചൈന പ്രതിരോധ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടന്നു. മോസ്‌കോയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ചൈനയുടെ താത്പര്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. രണ്ട് മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടു

രാജ്‌നാഥ് സിംഗിനെ കാണാൻ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയായിരുന്നുവിത്. കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല

അതിർത്തിയിൽ ഇന്ത്യ അടുത്തിടെ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ആയുധങ്ങൾ ഉൾപ്പെടെ മേഖലയിൽ എത്തിച്ച് സർവസജ്ജരായാണ് സൈന്യം തമ്പടിച്ചിരിക്കുന്നത്. അതിർത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം കഴിഞ്ഞ ദിവസം സേന പ്രതിരോധിക്കുകയും ചെയ്തിരുന്നു.

Share this story