ലഹരിക്കടത്ത്: നടി റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജരും അറസ്റ്റിൽ

ലഹരിക്കടത്ത്: നടി റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജരും അറസ്റ്റിൽ

ലഹരിക്കടത്ത് കേസിൽ നടി റിയ ചക്രബർത്തിയുടെ സഹോദരൻ അറസ്റ്റിൽ. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് റിയയുടെ സഹോദരന് ഷൗവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ്.

ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും വീടുകൾ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ഷൗവിക്ക് ചക്രബർത്തിയുടെയും സാമുവൽ മിറാൻഡയുടെയും വീടുകളിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു.

ഷൗവിക്കിന് എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സുശാന്തിന്റെ മരണവുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Share this story