‘തെമ്മാടിത്തരം കാണിക്കുന്നു’; ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി

‘തെമ്മാടിത്തരം കാണിക്കുന്നു’; ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ അപവാദ പ്രചാരണം നടത്തുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യന്‍ സ്വാമി. ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ തനിക്കെതിരെ വ്യാജ ട്വീറ്റുകളിലൂടെ കാമ്പയിന്‍ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.

‘ബി.ജെ.പി ഐ.ടി സെല്ലില്‍ തെമ്മാടിത്തരം നടക്കുന്നു. ചില അംഗങ്ങള്‍ വ്യാജ ട്വീറ്റുകളിലൂടെ തനിക്കെതിരെ വ്യക്തിപരമായി അപവാദപ്രചാരണം നടത്തുന്നു. ഇതില്‍ പ്രകോപിതരായ തന്റെ അനുയായികള്‍ മറുപടിയായി വ്യക്തിഹത്യ നടത്തുകയാണെങ്കില്‍, ഐ.ടി സെല്ലിന്റെ പ്രവൃത്തികള്‍ക്ക് ബി.ജെ.പി ഉത്തരവാദിത്തം ഏറ്റെടുക്കാത്തതുപോലെ ഞാനും ഉത്തരവാദിത്തം ഏറ്റെടുക്കില്ല.’, സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

‘ഞാന്‍ അവഗണിക്കാം, പക്ഷേ ബി.ജെ.പി അവരെ പുറത്താക്കണം. ഒരു മാളവ്യ കഥാപാത്രം കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങളുടേത് മര്യാദാ പുരുഷന്‍മാരുടെ പാര്‍ട്ടിയാണ്. ഒരിക്കലും രാവണന്റെയോ ദുശാസ്സനന്റെയോ അല്ല.’, മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

Share this story