മധ്യപ്രദേശിൽ പത്ത് വയസ്സുകാരിയെ പതിനൊന്നുകാരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മധ്യപ്രദേശിൽ പത്ത് വയസ്സുകാരിയെ പതിനൊന്നുകാരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മധ്യപ്രദേശിൽ പത്ത് വയസ്സുകാരിയെ പതിനൊന്നുകാരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തന്റെ വളർത്തുമൃഗമായ എലിയെ പെൺകുട്ടി കൊന്നുവെന്ന് സംശയിച്ചാണ് കൊലപാതകം. ഇതുസംബന്ധിച്ച തർക്കത്തിനൊടുവിൽ കുട്ടിയുടെ തലയിൽ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് പതിനൊന്നുകാരൻ പോലീസിനോട് സമ്മതിച്ചു

അഞ്ചാം ക്ലാസുകാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. ആറാം ക്ലാസുകാരനാണ് കൃത്യം നടത്തിയ കുട്ടി. കൂടാതെ മൊബൈൽ ഗെയിമുകളിൽ പെൺകുട്ടി തന്നെ സ്ഥിരമായി തോൽപ്പിക്കുന്നതിന്റെ വൈരാഗ്യവും ആൺകുട്ടിക്കുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Share this story