ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; സുപ്രീം കോടതിയിൽ ഹർജിയുമായി ആർ ജെ പി

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; സുപ്രീം കോടതിയിൽ ഹർജിയുമായി ആർ ജെ പി

കൊവിഡും പ്രളയവും കണക്കിലെടുത്ത് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ ജെ പി സുപ്രീം കോടതിയെ സമീപിച്ചു. അടുത്ത വർഷം മാർച്ചിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്

നിലവിൽ ബീഹാറിൽ വെള്ളപ്പൊക്ക സാഹചര്യമാണ്. 2021 മാർച്ച് ആകുമ്പോഴേക്കും ജനജീവിതം സാധാരണ നിലയിലെത്തും. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് സുരക്ഷക്ക് നല്ലതെന്ന് ആർ ജെ പി പറയുന്നു. പൗരൻമാർക്ക് സുരക്ഷ നൽകുകയാണ് സർക്കാരിന്റെ പ്രഥമ കടമ. അതിന് ശേഷമാണ് മറ്റ് പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും ഹർജിയിൽ പറയുന്നു.

Share this story