മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ റെയ്ഡ്

മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ റെയ്ഡ്

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെയാണ് നടിയുടെ ബംഗളൂരുവിലെ വസതിയിൽ അന്വേഷണ സംഘം എത്തിയത്.

ഇന്നലെ സഞ്ജനയോട് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകിയിരുന്നു. ബംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ നടി ഹാജരായിരുന്നില്ല. തുടർന്നാണ് അന്വേഷണ സംഘം നടിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. നാലാം പ്രതിയായ വീരേൻ ഖന്നയുടെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്

കേസിൽ നടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസം അറ്‌സറ്റ് ചെയ്തിരുന്നു. സഞ്ജനയുടെ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന.

Share this story