ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകൾ

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 43,70,129 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 1115 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 73,890 ആയി ഉയർന്നു. 8,97,394 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 33,98,844 പേർ രോഗമുക്തി നേടി. 77.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ 20,131 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിൽ 10601 പേർക്കും കർണാടകയിൽ 7866 പേർക്കും ഡൽഹിയിൽ 3609 പേർക്കും രോഗം സ്ഥിരീകരിച്ചു.

Share this story