സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാം; മാർഗനിർദേശവുമായി കേന്ദ്രം

സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാം; മാർഗനിർദേശവുമായി കേന്ദ്രം

അൺലോക്ക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഭാഗികമായി തുറക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണമെങ്കിൽ സംശയനിവാരണത്തിനായി സ്‌കൂളിലെത്താം.

കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്താനാകില്ല. താത്പര്യമുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ അനുമതി പത്രത്തോടെ സ്‌കൂളിലെത്താം. കായികപരിപാടികൾ നിരോധിക്കും. ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുക, ഇരിപ്പടങ്ങൾ തമ്മിൽ ആറടി ദൂരം പാലിക്കുക, കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കുക

രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം പ്രവേശിപ്പിക്കുക. പരമാവധി തുറസ്സായ സ്ഥലങ്ങളിൽ ഇരുന്ന് കുട്ടികളും അധ്യാപകരും സംവദിക്കുക, സ്‌കൂളുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം ഹാജാരാകുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്.

Share this story