24 മണിക്കൂറിനിടെ 95,735 കേസുകൾ കൂടി; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 95,735 കേസുകൾ കൂടി; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 95,735 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു

44,65,864 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 1172 പേർ 24 മണിക്കൂറിനകം കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് മരണം 75,062 ആയി ഉയർന്നു. 1.68 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്

9,19,018 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 34,71,784 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 77.74 ശതമാനമായി ഉയർന്നു. 5.29 കോടി കൊവിഡ് പരിശോധനകളാണ് ബുധനാഴ്ച വരെ രാജ്യത്ത് നടത്തിയതെന്ന് ഐസിഎംആർ അറിയിച്ചു.

Share this story