ആദായ നികുതി വെട്ടിപ്പ് കേസ്; എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ആദായ നികുതി വെട്ടിപ്പ് കേസ്; എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ: നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈകോടതിയുടെ നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി റഹ്മാന്‍ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം.

യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2011-12 ല്‍ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് അഭിഭാഷകന്‍ പറഞ്ഞു.

ഈ തുക റഹ്മാന്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നേരിട്ട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ് കണ്ടെത്തല്‍.

റഹ്മാന് വ്യക്തിപരമായി ലഭിക്കുന്ന വരുമാനം മാത്രമാണ് ആദായ നികുതി പരിധിയില്‍ വരിക. അദ്ദേഹം നേതൃത്വം നല്‍കുന്ന ട്രസ്റ്റിലേക്ക് വരുമാനം ആദായ നികുതിയുടെ പരിധിയില്‍ വരില്ല.

ഈ പഴുതുപയോഗിച്ച് റഹ്മാന്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചുവെന്നാണ് വകുപ്പ് ആരോപിക്കുന്നത്. അതേസമയം, എ.ആര്‍ റഹ്മാന്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Share this story