ഡല്‍ഹി കലാപം: സീതാറാം യെച്ചൂരിയെയും പ്രതിചേര്‍ക്കാന്‍ നീക്കം

ഡല്‍ഹി കലാപം: സീതാറാം യെച്ചൂരിയെയും പ്രതിചേര്‍ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയിലുണ്ടായ ഡല്‍ഹി കലാപക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. പൊലീസ് നല്‍കിയ പ്രതികളുടെ കുറ്റസമ്മതമൊഴിയിലാണ് യെച്ചൂരിയുടെ പേരുള്ളത്. കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ കുറ്റാരോപിതയായ ഗുല്‍ഫിഷ ഫാത്തിമയുടെ മൊഴിയിലാണ് യെച്ചൂരി കലാപം ആസൂത്രണം ചെയ്യാന്‍ സഹായിച്ചെന്ന മൊഴിയുള്ളത്.

യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെയും പേരുകളുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Share this story