മെഡിക്കൽ പരിശോധന നടത്താൻ സമ്മതിക്കാതെ സഞ്ജന ഗൽറാണി; പോലീസിനോട് തട്ടിക്കയറി

മെഡിക്കൽ പരിശോധന നടത്താൻ സമ്മതിക്കാതെ സഞ്ജന ഗൽറാണി; പോലീസിനോട് തട്ടിക്കയറി

ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മെഡിക്കൽ പരിശോധനക്ക് വിസമ്മതം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. നാടകീയ രംഗങ്ങളാണ് പരിശോധനക്കിടെ നടന്നത്. പോലീസിനോട് പലതവണ നടി കയർത്തു.

പോലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയതോടെയാണ് നടി ഒതുങ്ങിയത്. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് നടിയെ മെഡിക്കൽ പരിശോധനക്ക് എത്തിച്ചത്.

താൻ നിരപരാധിയാണെന്നും പോലീസിൽ വിശ്വാസമില്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസ് തന്നെ ബലിയാടാക്കി. പരിശോധനക്ക് സമ്മതം നൽകാതിരിക്കാനുള്ള ഭരണഘടനാ അവകാശം തനിക്കുണ്ടെന്നും സഞ്ജന പറഞ്ഞു

Share this story