നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകും; പാർലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി

നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകും; പാർലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി

പാർലമെന്റ് സമ്മേളനത്തിൽ നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കൊവിഡ് നിയന്ത്രണങഅങൾ പാലിക്കണം. വാക്‌സിൻ കണ്ടുപിടിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു

അതിർത്തിയിൽ രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീരസൈനികർക്ക് പിന്നിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും പാർലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. നാല് മണിക്കൂർ വീതമാകും ഇരുസഭകളും പ്രവർത്തിക്കുക. ലോക്‌സഭ രാവിലെ ഒമ്പത് മണി മുതലും രാജ്യസഭ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കും ചേരും.

Share this story