ബിജെപിയുടെ വിദ്വേഷ പ്രചാരണവാഹകരായെന്ന പരാതി; ഫേസ്ബുക്ക് ഇന്ത്യ എംഡി ഇന്ന് ഹാജരാകും

ബിജെപിയുടെ വിദ്വേഷ പ്രചാരണവാഹകരായെന്ന പരാതി; ഫേസ്ബുക്ക് ഇന്ത്യ എംഡി ഇന്ന് ഹാജരാകും

ഡൽഹി നിയമസഭാ സമിതിക്ക് മുന്നിൽ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ ഇന്ന് ഹാജരാകും. ഉച്ചയ്ക്ക് 12 മണിക്ക് രാഘവ് ഛദ്ദ എംഎൽഎ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വഴിയൊരുക്കിയെന്ന പരാതിയിലാണ് ഫേസ്ബുക്ക് ഇന്ത്യ എംഡിയെ നിയമസഭാ സമിതി വിളിച്ചു വരുത്തുന്നത്. നേരത്തെ സമാന ആരോപണത്തിൽ പാർലമെന്റ് സമിതിക്ക് മുമ്പാകെ അജിത് മോഹൻ ഹാജരായിരുന്നു

പാർലമെന്റ് സമിതിക്ക് മുമ്പാകെ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് റിപ്പോർട്ട്. അജിത് മോഹനെ വീണ്ടും വിളിച്ചുവരുത്താൻ ശശി തരൂർ അധ്യക്ഷനായ സമിതി തീരുമാനിച്ചിട്ടുണ്ട്.

Share this story