ആഗ്രയിലെ മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി

ആഗ്രയിലെ മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി

ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേര് യോഗി ആദിത്യനാഥ് സർക്കാർ മാറ്റി. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പേര് മാറ്റിയത്. തിങ്കഴാഴ്ച ചേർന്ന യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം യോഗി പറഞ്ഞത്.

അടിമത്ത മാനസികാവസ്ഥ വെച്ചുപുലർത്തുന്ന ഒന്നിനും യുപിയിൽ സ്ഥാനമില്ല. മുഗളൻമാർ എങ്ങനെയാണ് നമ്മുടെ നായകരാകുന്നതെന്നും യോഗി ചോദിച്ചു. ശിവജി മഹാരാജാണ് നമ്മുടെ നായകനെന്നും യോഗി ട്വീറ്റ് ചെയ്തു

താജ്മഹലിനോട് ചേർന്ന് ആറ് ഏക്കർ സ്ഥലത്താണ് മ്യൂസിയത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. 2015ൽ അഖിലേഷ് യാദവ് സർക്കാരാണ് മ്യൂസിയത്തിന്റെ നിർമാണം ആരംഭിച്ചത്. മുഗൾ സംസ്‌കാരം, മുഗൾ കാലഘട്ടത്തിലെ പുരാവസ്തുക്കൾ, പെയിന്റിംഗ്, വസ്ത്രരീതി, ആയുധങ്ങൾ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. ഈ മ്യൂസിയത്തിനാണ് യോഗി ആദിത്യനാഥ് ശിവജി മ്യൂസിയം എന്ന് പേരിട്ടിരിക്കുന്നത്.

Share this story