ചെളിയിൽ കുളിച്ച് ശംഖൂതിയാൽ പ്രതിരോധശേഷി വർധിക്കുമെന്ന് പറഞ്ഞ ബിജെപി എംപിക്ക് കൊവിഡ്‌

ചെളിയിൽ കുളിച്ച് ശംഖൂതിയാൽ പ്രതിരോധശേഷി വർധിക്കുമെന്ന് പറഞ്ഞ ബിജെപി എംപിക്ക് കൊവിഡ്‌

കോവിഡ് -19 നെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ശംഖ്‌ ഊതുന്നതും ചെളിയിൽ കുളിക്കുന്നതു നല്ലതാണെന്ന് പറഞ്ഞ രാജസ്ഥാനിലെ ബി.ജെ.പി എം.പി സുഖ്‌ബീർ സിംഗ് ജൗനാപുരിക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

പാർലമെന്റിന്റെ മൺസൂൺ സെഷന്റെ ആദ്യ ദിവസം കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച 24 എംപിമാരിൽ ഒരാളാണ് സുഖ്‌ബീർ സിംഗ് ജൗനാപുരി.

ഓഗസ്റ്റിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ശംഖ്‌ ഊതുന്നതും ചെളിയിൽ കുളിക്കുന്നതും ഇല ചവയ്‌ക്കുന്നതും കോവിഡ് -19 ന് കാരണമാകുന്ന കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന് ഒരാൾക്ക് പ്രതിരോധശേഷിനൽകുമെന്ന് സുഖ്‌ബീർ സിംഗ് അവകാശപ്പെട്ടിരുന്നു.

Share this story