നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

നാഗ്പൂർ ആർ എസ് എസ് ആസ്ഥാനത്തുള്ള ഒമ്പത് മുതിർന്ന പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേരും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ ദിവസം ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ നഴ്‌സിംഗ് ഹോമിൽ പ്രവേശിപ്പിക്കപ്പെട്ട ഒമ്പത് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും ഇവിടെ തന്നെയാണ് താമസിക്കുന്നത്. അതേസമയം ഇരുവരും നിലവിൽ നാഗ്പൂരിലില്ല. ആസ്ഥാന മന്ദിരം അണുവിമുക്തമാക്കി.

Share this story