ആറ് മാസത്തിന് ശേഷം താജ്മഹൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു

ആറ് മാസത്തിന് ശേഷം താജ്മഹൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആറ് മാസത്തിന് ശേഷം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. സെപ്റ്റംബർ 21 മുതൽ താജ്മഹലും ആഗ്ര കോട്ടയും തുറന്നുകൊടുക്കും. അൺലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം.

താജ്മഹലിൽ പ്രതിദിനം 5000 ആളുകളെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശകരായി അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടാകില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളാകും നൽകുക. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, സാനിറ്റൈസർ തുടങ്ങിയ മുൻകരുതലുകൾ നിർബന്ധമാണ്

കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലാണ് താജ്മഹൽ അടച്ചിട്ടത്. സെപ്റ്റംബർ ഒന്ന് മുതൽ നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും തുറന്നുകൊടുക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാൽ താജ്മഹലും ആഗ്ര കോട്ടയും തുറന്നില്ല. ഇതോടെ സെപ്റ്റംബർ 21ന് താജ്മഹൽ തുറക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് വീണ്ടും ഉത്തരവിടുകയായിരുന്നു.

Share this story