54 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 92,605 പുതിയ കേസുകൾ

Share with your friends

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1133 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്.

43.03 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 10.10 ലക്ഷം പേർ ചികിത്സയിൽ തുടരുകയാണ്. 86,752 പേരാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് മരിച്ചത്. ലോകത്ത് തന്നെ രോഗികളുടെ എണ്ണത്തിൽ അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ദിനംപ്രതിയുള്ള രോഗവർധനവിലും മരണത്തിലും ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ്

മഹാരാഷ്ട്രയിൽ ഇന്നലെ 21,907 പേർക്കും ആന്ധ്രയിൽ 8218 പേർക്കും കർണാടകയിൽ 8364 പേർക്കും തമിഴ്‌നാട്ടിൽ 5569 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 4071 പേർക്കും ബംഗാളിൽ 3188 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗവ്യാപനം അനിയന്ത്രിതമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് യോഗം വിളിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!