കാർഷിക ബില്ലിനെതിരെ 24ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്

കാർഷിക ബില്ലിനെതിരെ 24ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ്

കാർഷിക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. സെപ്റ്റംബർ 24നാണ് പ്രതിഷേധം. പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാനാണ് തീരുമാനം

ബില്ലിനെതിരെ പ്രതിപക്ഷ സംഘടനകൾ ഒന്നിച്ചത് കേന്ദ്രസർക്കാരിന് തലവേദനയാണ്. അംഗങ്ങളെ പുറത്താക്കി ബില്ലുമായി മുന്നോട്ടുപോകാനുള്ള തീരുമാനം കേന്ദ്രമെടുത്തതോടെയാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിലപാട് കടുപ്പിച്ചത്. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം സമയം തേടിയിട്ടുണ്ട്

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരിക്കെ വോട്ടെടുപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാത്തത് സംശയകരമാണ്. ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഒപ്പിട്ട കത്തും രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

Share this story