കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെന്ന് നടി കങ്കണ

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെന്ന് നടി കങ്കണ

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്നും അവർ തീവ്രവാദികളുമാണെന്ന് നടി കങ്കണ റണാവത്ത്. സമീപകാലത്ത് തുടരുന്ന സംഘ്പരിവാർ നിലപാടുകളുടെ ഭാഗമായാണ് ഈ പ്രതികരണവും. രാജ്യവ്യാപകമായി കർഷക ബില്ലുകൾക്കെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് സമരക്കാരെ തീവ്രവാദികളാക്കി ചാപ്പ കുത്തി ബോളിവുഡ് നടി രംഗത്തുവരുന്നത്.

പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഒരാൾക്ക് അവരെ മനസ്സിലാക്കി കൊടുക്കാൻ കഴിയും, എന്നാൽ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാൻ സാധിക്കും. സി എ എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നുകൊണ്ട് കഴിഞ്ഞ ദിവസമാണ് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയത്. ശബ്ദവോട്ടോടെയായിരുന്നു ബില്ലുകൾ കേന്ദ്രം പാസാക്കിയത്.

Share this story