മഹാരാഷ്ട്ര ഭിവണ്ടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി

മഹാരാഷ്ട്ര ഭിവണ്ടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 18 ആയി

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 18 ആയി. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ഭിവണ്ടിയിലെ പട്ടേൽ കോമ്പൗണ്ടിലെ മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. മരിച്ചവരിൽ 8 പേർ കുട്ടികളാണ്

43 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. 40 ഫ്‌ളാറ്റുകളിലായി 150 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തിൽ 21 ഓളം പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പത്തോളം പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

Share this story