എന്‍ഡിഎ എന്നാല്‍ ‘നോ ഡേറ്റ അവയിലബിള്‍’; പരിഹാസവുമായി ശശി തരൂര്‍

എന്‍ഡിഎ എന്നാല്‍ ‘നോ ഡേറ്റ അവയിലബിള്‍’; പരിഹാസവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യ, ലോക്ഡൗണ്‍ കാലയളവില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം, കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ എന്നീ ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്.

ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി. എന്‍ഡിഎ എന്നാല്‍ ‘നോ ഡേറ്റ് അവയിലബിള്‍’ എന്നാണ് തരൂര്‍ ട്വിറ്ററിലൂടെ നല്‍കിയ ‘നിര്‍വചനം’.

കുടിയേറ്റ തൊഴിലാളികളെ കുറിച്ച് വിവരമില്ല, കര്‍ഷക ആത്മഹത്യയെക്കുറിച്ചും വിവരമില്ല, ധനസ്ഥിതി സംബന്ധിച്ചുള്ളത് തെറ്റായ വിവരങ്ങള്‍, കൊവിഡ് മരണം സംബന്ധിച്ചും സംശയാസ്പദ വിവരങ്ങള്‍, ജിഡിപി വളര്‍ച്ച സംബന്ധിച്ചും വ്യക്തതയില്ല. ഈ സര്‍ക്കാര്‍ എന്‍ഡിഎ എന്നതിന് പുതിയ അര്‍ത്ഥം നല്‍കുന്നു’-കാര്‍ട്ടൂണ്‍ പങ്ക് വച്ച് തരൂര്‍ ട്വീറ്റ് ചെയ്തു.

Share this story