സുദർശൻ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചു; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

സുദർശൻ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചു; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

സുദർശൻ ടിവിക്കെതിരെ കേന്ദ്രസർക്കാർ. സുദർശൻ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താൽ സുദർശൻ ടിവിയുടെ പരിപാടി നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

സുദർശൻ ടിവിക്കെതിരായ നടപടി റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. ബിന്ദാസ് ബോൽ എന്ന പരിപാടിയാണ് കോടതി തടഞ്ഞത്. പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും ഒരു സമുദായത്തെ പ്രത്യേക സന്ദർഭത്തിൽ ലക്ഷ്യം വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സിവിൽ സർവീസിലേക്ക് മുസ്ലീങ്ങൾ നുഴഞ്ഞുകയറുകയാണെന്ന തരത്തിലാണ് സുദർശൻ ടിവി പരിപാടി പ്രക്ഷേപണം ചെയ്തത്.

Share this story