മോഡി അഭിനന്ദിച്ച ശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന ബാര്‍ബര്‍ ശരിക്കും ബ്ലേഡ്; ഒളിവില്‍ പോയി

മോഡി അഭിനന്ദിച്ച ശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന ബാര്‍ബര്‍ ശരിക്കും ബ്ലേഡ്;  ഒളിവില്‍ പോയി

ചെന്നൈ: കോവിഡ് ലോക്ഡൗണ്‍ കാലത്ത് സാമൂഹിക പ്രവര്‍ത്തനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ തമിഴ് നാട്ടിലെ ബാര്‍ബര്‍ സി. മോഹന്‍ ഒളിവില്‍ പോയി.

അമിത പലിശ ഈടാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ അണ്ണാ നഗര്‍ പോലീസ് കേസെടുത്ത ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയതെന്ന് പോലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് അഞ്ച് ലക്ഷം രൂപ പാവങ്ങളെ സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി മോഡി രാഷ്ട്രത്തോട് നടത്തിയ മന്‍ കി ബാത്തില്‍ ഇയാളുടെ പേര് എടുത്തു പറയുകയും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മോഹന്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കുകയും ചെയ്തു.

30,000 രൂപ വായ്പക്ക് മാസം 3000 രൂപ പലിശ ഈടാക്കിയെന്നും തന്റെ വസ്തുവിന്റെ രേഖ മറ്റൊരാള്‍ക്ക് പണയം വെച്ച് മോഹന്‍ പണം വായ്പ വാങ്ങിയെന്നും കാണിച്ച് എം. ഗംഗൈരാജനെന്ന 50 വയസ്സുകാരനാണ് പോലീസിനെ സമീപിച്ചത്.

Share this story