ജൂലൈയിൽ ഷോപിയാനിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്; കരസേന കൃത്രിമമായി സൃഷ്ടിച്ചത്

ജൂലൈയിൽ ഷോപിയാനിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്; കരസേന കൃത്രിമമായി സൃഷ്ടിച്ചത്

ജൂലൈയിൽ കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടൽ കൃത്രിമമെന്ന് ഡിഎൻഎ റിപ്പോർട്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടത് തൊഴിലാളികളെന്നാണ് ഡി എൻ എ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നായിരുന്നു കരസേന അവകാശപ്പെട്ടിരുന്നത്.

രജൗരിയിൽ നിന്നുള്ള തൊഴിലാളികളെ വ്യാജ ഏറ്റുമുട്ടലിൽ കരസേന കൊന്നതായി ആരോപിച്ച് കാശ്മീരിൽ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടന്നത്. കൊല്ലപ്പെട്ട യുവാക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ടവരെ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന് എൻഡിടിവിയും റിപ്പോർട്ട് ചെയ്യുന്നു. അബ്രാർ, ഇംതിയാസ്, ഇബ്രാർ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂലൈ 17 മുതൽ കാണാതായവരാണ് ഇവരെന്ന് ബന്ധുക്കളും പറയുന്നു.

സേനയുടെ പ്രത്യേകാധികാരം ദുരുപയോഗിച്ചതായും സുപ്രീം കോടതിയുടെ നിർദേശം സൈനികർ ലംഘിച്ചതായും കരേസന കോടതിയും കണ്ടെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലിൽ ഭാഗമായ സൈനികർക്കെതിരെ നടപടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്.

Share this story