രാജ്യത്ത് 60 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 82,170 പുതിയ കേസുകൾ

രാജ്യത്ത് 60 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 82,170 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി ഉയർന്നു.

1039 പേർ ഒരു ദിവസത്തിനിടെ മരിച്ചു. കൊവിഡ് മരണസംഖ്യ 95,542 ആയി ഉയർന്നു. നിലവിൽ 9,62,640 പേരാണ് ചികിത്സയിൽ തുടരുന്നത്. അമ്പത് ലക്ഷത്തിലേറെ പേർ രോഗമുക്തി കരസ്ഥമാക്കി.

7.19 കോടി സാമ്പിളുകളാണ് സെപ്റ്റംബർ 27 വരെ പരിശോധിച്ചത്. ഞായറാഴ്ച മാത്രം 7,09,394 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 13 ലക്ഷത്തിലേറെ പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ

Share this story