മിസോറാമിൽ വൻ ആയുധ ശേഖരവുമായി 3 പേർ അറസ്റ്റിൽ

മിസോറാമിൽ വൻ ആയുധ ശേഖരവുമായി 3 പേർ അറസ്റ്റിൽ

ഐസ്വാൾ : ആയുധങ്ങൾ കടത്താൻ ശ്രമിച്ച മൂന്നു പേരെ മിസോറാമിലെ പടിഞ്ഞാറൻ ഫെയ്ലെങിൽ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വൻശേഖരമാണ് ഇവരിൽ നിന്നും പിടികൂടിയത്.

പടിഞ്ഞാറൻ ഫെയ്ലെങിലൂടെ ആയുധക്കടത്ത് നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ പിടികൂടാനായതെന്ന് ബി.എസ്എഫ് സൈനികർ അറിയിച്ചു. രണ്ട് പിക്കപ്പ് വാഹനങ്ങളിലെ രഹസ്യഅറയിലായി ഒളിപ്പിച്ചിരുന്ന 28 എ.കെ സീരീസ് റൈഫിളുകൾ, ഒരു എകെ 74, ഒരു 0.30 ഇഞ്ച് കാർബൈൻ, 28 മാഗസിൻ, 7894 വെടിക്കോപ്പുകൾ, 2 ഖുക്രി എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

Share this story