‘ബാബറി വിധി വേദനാജനകം, അപമാനകരം, അവിശ്വസനീയം’; അബ്ദുന്നാസർ മഅദനി

‘ബാബറി വിധി വേദനാജനകം, അപമാനകരം, അവിശ്വസനീയം’; അബ്ദുന്നാസർ മഅദനി

ന്യൂഡൽഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഅ്ദനി കോടതി വിധിയിലെ അനീതി ചൂണ്ടിക്കാട്ടിയത്.

”ബാബരി വിധി: വേദനാജനകം! അപമാനകരം!! അവിശ്വസനീയം!!!” എന്നാണ് മദനി ഫേസ്ബുക്കിൽ കുറിച്ചത്.

https://m.facebook.com/Abdulnasirmaudany/#

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു.പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളിയിരുന്നു.

Share this story