ക്രൂരത മാറാത്ത നാട്: യുപിയിൽ മറ്റൊരു പെൺകുട്ടിയെ കൂടി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ക്രൂരത മാറാത്ത നാട്: യുപിയിൽ മറ്റൊരു പെൺകുട്ടിയെ കൂടി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ഹത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സമാന സംഭവത്തിൽ മറ്റൊരു മരണം കൂടി. ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായി 22 കാരി മരിച്ചു.

മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പ്രതികൾ കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ കാലുകളും അക്രമികൾ തല്ലിയൊടിച്ചു. സർവകലാശാലയിൽ പ്രവേശനം നേടി തിരിച്ചുവരും വഴിയാണ് സംഭവം

മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് വിട്ടു. ബോധരഹിതയായ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Share this story