അസമിൽ മന്ത്രവാദിയെന്ന് ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി

അസമിൽ മന്ത്രവാദിയെന്ന് ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി

അസമിലെ റൊഹിമപൂരിൽ മന്ത്രവാദികളെന്ന് ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം അടിച്ചു കൊന്നു. ഗ്രാമത്തിലെ സമാന്തര കോടതിയാണ് ഇവരെ മന്ത്രവാദികളെന്ന് വിധിച്ചത്. ഇതോടെ ആൾക്കൂട്ടം ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു

സംഭവത്തിൽ ഒമ്പത് ഗ്രാമവാസികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ ഒരു സ്ത്രീ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങുകൾക്കിടെ രമാവതിയെന്ന 50കാരി അസാധാരണമായ രീതിയിൽ പെരുമാറിയെന്നും ഇവർ മന്ത്രവാദിയാണെന്ന് ചിലർ ആരോപിക്കുകയുമായിരുന്നു

ഇതോടെയാണ് സമാന്തര കോടതി ഇവരെ ആക്രമിച്ചത്. ഇത് തടയാൻ നോക്കിയ 28കാരനെയും ആൾക്കൂട്ടം വെറുതെ വിട്ടില്ല. ഇരുവരെയും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Share this story