ഹത്രാസ് സംഭവം: പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് യുപി സർക്കാർ

ഹത്രാസ് സംഭവം: പെൺകുട്ടിയുടെ കുടുംബത്തെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് യുപി സർക്കാർ

ഹത്രാസ് സംഭവത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന യുപി സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് നുണ പരിശോധനക്ക് സർക്കാർ ഉത്തരവിട്ടത്

പെൺകുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങുന്നതിനോ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനോ അനുവദിക്കാതെ പോലീസ് തടങ്കലിലാക്കിയിരിക്കുകയാണ്. ഇത് കൂടാതെയാണ് നുണ പരിശോധനക്കുള്ള നീക്കവും നടക്കുന്നത്.

കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനക്ക് വിധേയമാക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Share this story