മൊറട്ടോറിയം കാലത്തെ പിഴ പലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്രം; ഇളവ് രണ്ട് കോടി വരെ വായ്പ ഉള്ളവർക്ക്

മൊറട്ടോറിയം കാലത്തെ പിഴ പലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്രം; ഇളവ് രണ്ട് കോടി വരെ വായ്പ ഉള്ളവർക്ക്

മൊറട്ടോറിയം കാലത്തെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ. രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ്. ലോക്ക് ഡൗണിനെ തുടർന്ന് മൊറട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെയുള്ള ആറ് മാസ കാലയളവിൽ പലിശക്ക് പിഴ പലിശ ഏർപ്പെടുത്തില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്

ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ എന്നിവക്കാണ് ഇളവ്

രണ്ട് കോടി രൂപക്ക് മുകളിലുള്ള വായ്പക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വായ്പകൾ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കൽ, ക്രെഡിറ്റ് റേറ്റിംഗ് കുറക്കൽ തുടങ്ങിയ വിഷയങ്ങളിലും ഇളവുകളുണ്ട്.

Share this story