രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ സംഘം ഹാത്രാസിലേക്ക്; റോഡുകൾ അടച്ച് യുപി പോലീസ്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ സംഘം ഹാത്രാസിലേക്ക്; റോഡുകൾ അടച്ച് യുപി പോലീസ്

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്

മൂന്ന് വാഹനങ്ങളിലായാണ് കോൺഗ്രസ് എംപിമാരുടെ സംഘം ഹാത്രാസിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസം രാഹുലിനെ നോയ്ഡയിൽ വെച്ച് പോലീസ് തടയുകയും തള്ളി താഴെയിടുകയും ചെയ്തിരുന്നു. ഇത്തവണയും സമാന രംഗങ്ങൾ ഉണ്ടാകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്

രാഹുലിന്റെ വരവ് കണക്കിലെടുത്ത് യുപി അതിർത്തിയിൽ റോഡുകൾ ബാരിക്കേഡുകൾ വെച്ച് അടച്ചിട്ടുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരടക്കം നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്. നേരത്തെ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നാലെ യുപി ചീഫ് സെക്രട്ടറിയും ഡിജിപിയും പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Share this story